മരട്: മരട് സഹകരണബാങ്ക് വർഷംതോറും നൽകിവരാറുള്ള വാർഷിക പെൻഷൻ വിതരണം ആരംഭിച്ചു. നിലവിലെ ഗുണഭോക്താക്കൾക്ക് തങ്ങളുടെ പെൻഷൻ കാർഡുമായി വന്ന് പെൻഷൻ കൈപ്പറ്റാം. കഴിഞ്ഞ മാർച്ച് 31ന് 65 വയസ് പൂർത്തിയായവർ പുതിയ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് പരിഗണിച്ച് പെൻഷൻ അനുവദിക്കും.