കൊച്ചി: വയനാട്ടിലെ ദുരന്ത ഭൂമിയിൽ ജീവത്യാഗം ചെയ്തവർക്ക് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ആദരാഞ്ജലിയർപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സംസ്ഥാന നേതാക്കളായ ഷൈൻ കെ.കൃഷ്ണൻ, പ്രെഫ. മോഹൻ, ജില്ല വൈസ് പ്രസിഡന്റുരായ എം.എ. വാസു, നിർമല ചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ പി. ബി സുജിത്ത്, വി.ദേവരാജൻ, മഹിള സേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ, ജിനീഷ്, സതീഷ് കാക്കനാട്, പമേല സത്യൻ, ഭാനുമതി ടീച്ചർ, കെ.കെ. പീതാംബരൻ, പ്രസന്നകുമാർ, വേണു നെടുവന്നൂർ, അഭിലാഷ്, സുരേഷ്, മോഹൻ കുമാർ, അർജുൻ ഗോപിനാഥ്, ഗോപാലകൃഷൻ, മനോജ് മാടവന തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ 14 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ദുരിതാശ്വാസമാഹരണം നടത്തും. അവശ്യസാധനങ്ങൾ സമാഹരിച്ച് വയനാട് ജില്ല കമ്മിറ്റിക്ക് കൈമാറും.