മട്ടാഞ്ചേരി: ഭാരതീയ വ്യാപാരി വ്യവസായിസംഘം കൊച്ചി താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി എൻ. വാസുദേവൻ കുടുംബസഹായ പദ്ധതിയായ കുടുംബമിത്ര ബെനവലന്റ് സൊസൈറ്റി സ്‌കീം വിശദീകരിച്ചു. അഞ്ചുപേർ കുടുംബമിത്ര പദ്ധതിയിൽ അംഗത്വം സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ വേണുഗോപാലിൽനിന്ന് സ്വീകരിച്ചു. ജില്ലാ സെക്രട്ടറി ബെന്നി ഫ്രാൻസിസ് സംസാരിച്ചു. ഭാരവാഹികളായി ധനജേന്ദ്രൻ (പ്രസിഡന്റ്), പി.ബി. സുജിത് (വൈസ് പ്രസിഡന്റ്), സുരേഷ്‌കുമാർ. വി (ജനറൽ സെക്രട്ടറി), ഷാജി വി.പി (ജോയിന്റ് സെക്രട്ടറി), വിജയൻ വൈപ്പിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.