വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ജെന്റർ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ കർക്കടകം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ഉഷ സദാശിവൻ അദ്ധ്യക്ഷയായി.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ കമ്മിറ്റി അംഗം ഡോ. ഗിൽഷ ക്ലാസ് നയിച്ചു. ദിവ്യ ഷനിൽ, എ.എൻ. ഉണ്ണിക്കൃഷ്ണൻ, രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, മേരി ഡൊമിനിക്, ആർ.പി. ശ്രീദേവി എന്നിവർ പ്രസംഗിച്ചു.