കൊച്ചി: പട്ടികജാതി വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ കമ്മിഷൻ കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പൊതുതെളിവെടുപ്പ് നടത്തി. കമ്മിഷൻ അംഗങ്ങളായ രവീന്ദ്രൻ കുമാർ ജെയ്ൻ, പ്രൊഫ. സുഷമ യാദവ്, ജോയിന്റ് സെക്രട്ടറി ശൈലേഷ് കുമാർ എന്നിവരും പങ്കെടുത്തു.
മതപരിവർത്തനം നടത്തിയവർക്ക് പട്ടികജാതി പദവി അനുവദിക്കൽ, പുതിയ വ്യക്തികളെ ചേർക്കുന്നത് നിലവിലുള്ള പട്ടികജാതിക്കാരുടെ മേൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതം, പട്ടികജാതിക്കാർ മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന വിവേചനം തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചു. വ്യക്തികളും സംഘടനകളും തെളിവെടുപ്പിൽ പങ്കെടുത്തു. പി.വി. ശ്രീനിജിൻ എം.എൽ.എ, സബ് കളക്ടർ കെ. മീര, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.