മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവുബലിയോടനുബന്ധിച്ച് നാളെ പുലർച്ചെ നാല് മുതൽ പിതൃബലി തർപ്പണത്തിന് ഒരുക്കങ്ങളായി. ക്ഷേത്രക്കടവിൽ പിതൃബലി തർപ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വൈകിട്ട് വിശേഷാൽ ദീപാരാധനയുമുണ്ടാകും.