കൊച്ചി: കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപകനും കാശി മഠാധിപതിയുമായിരുന്ന സുധീന്ദ്ര തീർത്ഥയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രിയിൽ എല്ലാ ഞായറാഴ്ചകളിലും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. ആഗസ്റ്റ് നാലിന് ഇ.എൻ.ടി, ഡെന്റൽ, 11ന് പൾമനോളജി (ശ്വാസകോശം), 18ന് ഗൈനക്കോളജി, 25ന് സർജറി എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് നടക്കുന്നതെന്ന് ആശുപത്രി ബോർഡ് പ്രസിഡന്റ് രത്നാകര ഷേണായി, ജനറൽ സെക്രട്ടറി മനോഹർ പ്രഭു എന്നിവർ അറിയിച്ചു. പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധനയും തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ശസ്ത്രക്രിയയും മറ്റു ടെസ്റ്റുകളും സൗജന്യനിരക്കിലാണ്.