പള്ളുരുത്തി: കർക്കടക വാവുബലിക്കായി പശ്ചിമകൊച്ചിയിലെ ക്ഷേത്രങ്ങൾ ഒരുങ്ങി. ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ നാളെ പുലർച്ചെ 5ന് ചടങ്ങുകൾ തുടങ്ങും. മേൽശാന്തി പി.കെ. മധു മുഖ്യകാർമ്മികത്വം വഹിക്കും പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ മേൽശാന്തി എൻ.വി. സന്തോഷ്, പുല്ലാർദേശം ശങ്കരനാരായണ ക്ഷേത്രത്തിൽ മേൽശാന്തി ഭുവനചന്ദ്രൻ, കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ മേൽശാന്തി കണ്ണൻ എന്നിവർ കാർമ്മികത്വം വഹിക്കും. പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രം, കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ക്ഷേത്രം, പെരുമ്പടപ്പ് ഊരാളക്കംശേരി, കരുവേലിപ്പടിചക്കനാട്ട് ക്ഷേത്രം, തോപ്പുംപടി രാമേശ്വരം ക്ഷേത്രം, പ്യാരി ജംഗ്ഷൻ മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലും ബലികർമ്മങ്ങൾക്ക് നാളെ പുലർച്ചെ തുടക്കംകുറിക്കും.