vennela
വെണ്ണല സർവീസ് സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ അഞ്ചുലക്ഷം രൂപയുടെ ചെക്ക് മന്ത്രി പി. രാജീവ് ഏറ്റുവാങ്ങുന്നു

കൊച്ചി: വയനാട്ടിലെ പ്രകൃതിദുരന്തബാധിതരെ സഹായിക്കുന്നതിനായി വെണ്ണല സർവീസ് സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷംരൂപ നൽകി. മന്ത്രി പി. രാജീവ് ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളായ കെ.ജി. സുരേന്ദ്രൻ, ഇ.പി. സുരേഷ്, ആശാ കലേഷ്, സെക്രട്ടറി ടി.എസ്. ഹരി എന്നിവർ പങ്കെടുത്തു.