മൂവാറ്റുപുഴ: ലയൺസ് ക്ലബിന്റെ സേവന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയൺസ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കോളരിക്കൽ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ജഗൻ ജെയിംസ് (പ്രസിഡന്റ്), ബിജു കെ. തോമസ് (സെക്രട്ടറി ),​ വർഗീസ് നിരവത്ത് (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. യോഗത്തിൽ ലയൺസ് ക്ലബ് പ്രസിഡന്റ് എ.ആർ. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയ് മത്തായി മുഖ്യ പ്രഭാഷണം നടത്തി. ലയൺസ് റീജിയൺ ചെയർമാൻ രാജീവ് മേനോൻ, ജോസ് വർക്കി കാക്കനാട്, വി.പി. സുരേഷ്, കുക്കു മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.