കൊച്ചി: വയനാടിലെ ദുരിതബാധിതരെ സഹായിക്കാനായി ജില്ലാ ഭരണകൂടം തുറന്ന കളക്ഷൻ സെന്ററിൽ ലഭിച്ച സാധനങ്ങൾ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയച്ചു. വാഹനം നടൻ മമ്മൂട്ടി ഫ്‌ളാഗ് ഒഫ് ചെയ്തു. മന്ത്രി പി. രാജീവ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.

കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ തുറന്ന കേന്ദ്രത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സഹായമെത്തിച്ചു. മൂന്ന് ലോഡ് സാധനങ്ങളാണ് വയനാട്ടിലേക്ക് അയച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും നൽകി. ഇവയുടെ ചെക്കുകൾ മമ്മൂട്ടി കൈമാറി.

സബ് കളക്ടർ കെ. മീര ആയിരുന്നു കളക്ഷൻ സെന്ററിന്റെ നോഡൽ ഓഫീസർ.