ആലുവ: സ്ഥലംതെറ്റി ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ചാടിയിറങ്ങിയ വീട്ടമ്മ മരിച്ചു. എറണാകുളം രവിപുരം തൃപ്തിവീട്ടിൽ അജിത്കുമാറിന്റെ ഭാര്യ ലക്ഷ്മിദേവിയാണ് (56) മരിച്ചത്. ബുധനാഴ്ച രാത്രി 12.30നാണ് സംഭവം.
തിരുപ്പൂരിൽ ബിസിനസ് ആവശ്യത്തിനു പോയി മടങ്ങുമ്പോൾ എറണാകുളം നോർത്ത് സ്റ്റേഷൻ എത്തിയെന്ന് തെറ്റിദ്ധരിച്ച് ചാടി ഇറങ്ങുകയായിരുന്നു. മകൾ: ഡോ. മാളവ്യ.