കൊച്ചി: വയനാട് ഉണ്ടായ മണ്ണിടിച്ചിൽ മേഖലയിലെ നെറ്റ്‌വർക്ക് ട്രാഫിക്കിലെ വർദ്ധനവ് കണക്കിലെടുത്ത് റിലയൻസ് ജിയോ നെറ്റ്‌വർക്ക് ശേഷി വർദ്ധിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അഭ്യർത്ഥനകണക്കിലെടുത്താണ് കണക്കിലെടുത്തതാണ് ദുരന്തബാധിത പ്രദേശത്ത് അടിയന്തരമായി ജിയോ പുതിയ ടവർ സ്ഥാപിച്ചത്. നെറ്റ്‌വർക്ക് കപ്പാസിറ്റിയിലും കവറേജിലുമുള്ള വർദ്ധനവ് ദുരിതമനുഭവിക്കുന്ന പ്രദേശവാസികളെയും രക്ഷാപ്രവർത്തകരെയും ദുരന്ത നിവാരണ സംഘങ്ങളെയും സഹായിക്കും.