കൊച്ചി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി തുടർന്ന മഴ കുറഞ്ഞു. നദികളിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. എറണാകുളം സൗത്ത്, നേര്യമംഗലം എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളിൽ ആറ് വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി.

മലങ്കര ഡാമിന്റെ അഞ്ചും ഭൂതത്താൻകെട്ട് ബാരേജിന്റെ 15ഉം ഷട്ടറുകൾ തുറന്നിരിക്കുകയാണ്. ഇടമലയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചു.

മൂവാറ്റുപുഴയാറിലെ മൂന്ന് സ്റ്റേഷനുകളിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയെത്തി. പെരിയാറിൽ എല്ലാ സ്റ്റേഷനികളിലും ജലനിരപ്പ് താഴുന്നുണ്ട്.
ജില്ലയിൽ നിലവിൽ 15 ക്യാമ്പുകളിലായി 483 ആളുകളുണ്ട്. 233 പുരുഷന്മാരും 230 സ്ത്രീകളും 131 കുട്ടികളുമാണ്.

മാമലക്കണ്ടത്ത് ഉരുൾപൊട്ടി

മാമലക്കണ്ടം ചാമപ്പാറക്ക് സമീപം കൊല്ലപ്പാറയിൽ വനമേഖലയിൽ ഉരുൾ പൊട്ടി. ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായില്ല.

ക്യാമ്പുള്ള വിദ്യാഭ്യാസ

സ്ഥാപനങ്ങൾക്ക്
അവധി

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല.