p

മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളാണ് 11- നു നടക്കുന്ന നീറ്റ് പി.ജി പ്രവേശന പരീക്ഷ എഴുതുന്നത്. രണ്ട് ഷിഫ്റ്റായാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഒബ്ജക്ടീവ് മാതൃകയിലുള്ള 200 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. മൊത്തം 800 മാർക്കാണ്. നെഗറ്റീവ് മാർക്കിംഗ് രീതിയുണ്ട്.

പരിഷ്‌കരിച്ച 2024 ലെ നീറ്റ് പി.ജി നാറ്റ് ബോർഡ് സിലബസ്, ചോദ്യക്രമം എന്നിവ മനസ്സിലാക്കിയിരിക്കണം. ഇത്തവണ നിശ്ചിതസമയം പൂർത്തിയാക്കിയശേഷം മാത്രമേ അടുത്ത ചോദ്യഭാഗങ്ങളിലെത്താൻ സാധിക്കൂ. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള കഴിവ് നേടണം. വരുംദിവസങ്ങളിൽ റിവിഷനായി കൂടുതൽ സമയം നീക്കിവയ്ക്കണം. കഴിഞ്ഞ അഞ്ച് വർഷത്തെ നീറ്റ് പി.ജി ചോദ്യങ്ങൾ ശേഖരിച്ച് ഉത്തരം നൽകാൻ ശ്രമിക്കുക. പരമാവധി മോക്ക് ടെസ്റ്റുകൾ ചെയ്യണം. ടൈം മാനേജ്‌മെന്റിനായി പരിശീലിക്കുക. പരീക്ഷ കഴിഞ്ഞ് സമയക്കുറവിനെക്കുറിച്ച് പരാതി പറയാനിടയാകരുത്.

ദിവസേന കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങണം. അനാവശ്യ സമ്മർദ്ദങ്ങളും ഉത്കണ്ഠകളും ഒഴിവാക്കണം. രക്ഷിതാക്കളും ഇത് ശ്രദ്ധിക്കണം. അനാവശ്യ സമ്മർദ്ദം നൽകുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കും. പരീക്ഷയുടെ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ ഏകാഗ്രതയോടെ മനസ്സിരുത്തി പഠിക്കണം.

പഠനം, ഭക്ഷണം, ഉറക്കം എന്നിവ പരീക്ഷാ മുന്നൊരുക്കങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ടെൻഷൻ ഒഴിവാക്കാൻ ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നതും പാട്ടു കേൾക്കുന്നതും ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും നല്ലതാണ്. പഠിക്കുമ്പോൾ ഷോർട് നോട്ട്‌സ് തയ്യാറാക്കിയിട്ടുണ്ടെങ്കിൽ റിവിഷൻ സമയത്ത് കൂടുതൽ ഉപകാരപ്പെടും. പ്രധാനപ്പെട്ട ഭാഗങ്ങൾ ബുക്ക് മാർക്ക് ചെയ്യുന്നത് എളുപ്പത്തിൽ പഠിക്കാൻ സഹായിക്കും.

പരീക്ഷാ കേന്ദ്രത്തിൽ നിശ്ചിത സമയത്തിനും ഒരു മണിക്കൂർ മുമ്പെങ്കിലും എത്തണം. പോസിറ്റീവ് മനോഭാവത്തോടെ പരീക്ഷയെഴുതുന്നത് വിജയം ഉറപ്പുവരുത്തും.

ഗ്ലോബൽ മെഡിക്കൽ പ്രോഗ്രാം

മണിപ്പാൽ യൂണിവേഴ്‌സിറ്റിയും അമേരിക്കൻ യൂണിവേഴ്‌സിറ്റി ഒഫ് ആന്റിഗ്വായും ചേർന്നുള്ള ഗ്ലോബൽ മെഡിക്കൽ പ്രോഗ്രാമിന് പ്ലസ് ടു ബയോളജി ഗ്രൂപ്പ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. നീറ്റ് സ്‌കോർ അഭിലഷണീയം. എം.ഡി യാണ് ബിരുദം. ആറര വർഷമാണ് കോഴ്‌സ് കാലയളവ്. രണ്ടു വർഷം പ്രീ മെഡ് പ്രോഗ്രാം മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലും, രണ്ടു വർഷം പ്രീ ക്ലിനിക്കൽ പ്രോഗ്രാം അമേരിക്കൻ യൂണിവേഴ്‌സിറ്റി ഒഫ് ആന്റിഗ്വയിലും പൂർത്തിയാക്കാം. തുടർന്ന് ഇന്റേൺഷിപ് അടക്കം മൂന്നര വർഷം അമേരിക്കയിലെ മെഡിക്കൽ സ്‌കൂളുകളിലാണ്. അമേരിക്കയിൽ പ്രാക്ടീസ് ചെയ്യാനുതകുന്ന USMLE ലഭിക്കത്തക്കവിധത്തിലാണ് മെഡിക്കൽ പഠനം. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് അമേരിക്കയിലും യു.കെയിലും പ്രാക്ടീസ് ചെയ്യാം. www.auamed.org.

കു​സാ​റ്റി​ൽ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷൻ

ബി.​ടെ​ക് ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ 7​ ​മു​ത​ൽ​ 13​ ​വ​രെ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ ​ബി.​ടെ​ക് ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 6​ന് ​ന​ട​ക്കും.​ ​കു​സാ​റ്റ് ​ക്യാ​റ്റ് ​റാ​ങ്ക് ​ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​എ​സ്.​സി​/​എ​സ്.​ടി​ ​വി​ഭാ​ഗം​ ​ഒ​ന്നാം​ഘ​ട്ട​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​നും​ ​ഇ​തോ​ടൊ​പ്പം​ ​ന​ട​ക്കും.​ ​ഫോ​ൺ​:​ 0484​-2577100.
കു​സാ​റ്റ് ​സ്‌​കൂ​ൾ​ ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​എം.​ടെ​ക് ​(​ഫു​ൾ​ ​ടൈം​)​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ 5​ന് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ.​ ​ജി​യോ​ടെ​ക്‌​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ 4​സീ​റ്റ്,​ ​സ്ട്ര​ക്ച​റ​ൽ​ 3​സീ​റ്റ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​)​ 5​സീ​റ്റ്,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​(​ബി​സ്‌​ന​സ് ​അ​ന​ലി​റ്റി​ക്‌​സ് ​ആ​ൻ​ഡ് ​ഇ​ൻ​റ​ലി​ജ​ൻ​സ്)​ 10​സീ​റ്റ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​(​തെ​ർ​മ​ൽ​)​ 15​സീ​റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ഗേ​റ്റ്/​ഡാ​റ്റ് ​റാ​ങ്ക് ​ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​ഫോ​ൺ​:​ ​w​w​w.​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n.