കോതമംഗലം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ പെൻഷൻ തുക നൽകി കോട്ടപ്പടി സ്വദേശി എം.എസ്. ശിവൻകുട്ടി. തുക ആന്റണി ജോൺ എം.എൽ.എയ്ക്ക് കൈമാറി. നിലവിൽ നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ശിവൻകുട്ടി. നങ്ങേലിൽ മെഡിക്കൽ കോളേജിൽ ചേർന്ന ചടങ്ങിൽ സി.പി.എം ഏരിയാ സെക്രട്ടറി കെ.എ. ജോയി, മെഡിക്കൽ കോളേജ് ട്രസ്റ്റ് പ്രസിഡന്റ് എം.ഇ. ശശി, ഡോ. ഷിബു വർഗീസ്, ഡോ. പി.വി. സുനിൽ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ എം.എസ്. അരുൺ എന്നിവർ സന്നിഹിതരായി.