കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏലൂർ യൂണിറ്റ് അംഗങ്ങളായ വ്യാപാരികളിൽ നിന്ന് ശേഖരിച്ച തുക സെക്രട്ടറി എം.എക്‌സ്. സിസോ യൂണിറ്റ് പ്രസിഡന്റ് ഏലൂർ ഗോപിനാഥിന് കൈമാറി. സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന അഞ്ചു കോടി രൂപയിലേക്ക് നൽകാൻ ജില്ലാനിധിയിലേക്ക് നൽകി. ഏലൂർ ഗോപിനാഥ്,​ എം.എക്‌സ്. സിസോ,​ കെ.കെ. നസീർ, കെ.ബി. സക്കീർ, എം.എൻ, സുമേഷ്, പി.ആർ. ബാബു, ജേക്കബ്, മുഹമ്മദ് റാഫി, ലിസി മനോരമ, സരസമ്മ രഘു എന്നിവർ പങ്കെടുത്തു.