vallarpadam

കൊച്ചി: വല്ലാർപാടം പള്ളിയുടേയും മാതാവിന്റെ ചിത്രസ്ഥാപനത്തിന്റെയും മഹാജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള തിരുസ്വരൂപ പ്രയാണത്തിന്റെ ഒന്നാംഘട്ടം നാളെ നടത്തും. രാവിലെ ഏഴിന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ബസിലിക്കയിൽ ഫ്ലാഗ് ഒഫ് നിർവഹിക്കും.

എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രൽ, എളംകുളം ഫാത്തിമ മാതാ, നെട്ടൂർ വിമലഹൃദയമാതാ, മൂത്തേടം സെന്റ് മേരി മാഗ്ദലിൻ, മാമംഗലം മൗണ്ട് കാർമ്മൽ, പൊറ്റക്കുഴി ലിറ്റിൽ ഫ്‌ളവർ, തട്ടാഴം ഡോൺ ബോസ്‌ക്കോ, ചത്യാത്ത് മൗണ്ട് കാർമ്മൽ, പൊന്നാരിമംഗലം കാരുണ്യ മാതാ പള്ളികളിലൂടെ പ്രയാണം കടന്നുപോകുമെന്ന് കൺവീനർ പീറ്റർ കൊറേയ അറിയിച്ചു.