poothotta

കൊച്ചി: കവയിത്രി സുഗതകുമാരിയുടെ നവതിയാഘോഷത്തിന്റെ ഭാഗമായി പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ സുഗതസൂഷ്മ വനം പദ്ധതി നടത്തി. പ്രഥമാദ്ധ്യാപകൻ അനൂപ് സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ എ.ഡി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുനിൽ സുരേന്ദ്രൻ പൂമരത്തണൽ വൃക്ഷത്തൈ വിതരണം ചെയ്തു. സുഗതകുമാരിയുടെ 'ഒരു തൈ നടാം' എന്ന കവിത ശ്രീതീർത്ഥ ആലപിച്ചു. അദ്ധ്യാപികമാരായ എസ്.സ്വപ്ന, അനില, സുഷിത പൂമരത്തണൽ എന്നിവർ പങ്കെടുത്തു.