gcda

കൊച്ചി: ഉരുൾപൊട്ടലിൽ തക‍ർന്ന വയനാടിന് വേണ്ടി ജില്ലയിൽ നിന്ന് കാരുണ്യപ്രവാഹം ഒഴുകുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നേരിട്ടും എറണാകുളത്ത് നിന്ന് പണമായും സാധനങ്ങളായും സഹായം എത്തിക്കുകയാണ്. വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി ജി.സി.ഡി.എ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ജി.സി.ഡി.എ നൽകിയത്. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷിന് ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള ധനസഹായം കൈമാറി. ജി.സി.ഡി.എ നിർവാഹക സമിതി അംഗം എ.ബി. സാബു, സെക്രട്ടറി ഇന്ദു വിജയനാഥ്, ഡെപ്യൂട്ടി സെക്രട്ടറി ഇൻ ചാർജ് ശ്രീവിദ്യ വി.,​ എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് ജോബി ജോൺ തുടങ്ങിയവർ പങ്കെടുത്തു.