മൂവാറ്രുപുഴ: രാജ്യത്തെ നടുക്കിയ വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ അനുശോചനവും ദുഖവും രേഖപ്പെടുത്തി. ഉരുൾപൊട്ടലിൽതകർന്ന പ്രദേശത്തെ പുനർനിർമ്മിക്കാനും ദുരന്ത പ്രദേശത്തെ ജനങ്ങൾക്ക് എല്ലാവിധ സഹായങ്ങൾ എത്തിക്കാനും ധനസഹായം നൽകുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഇതുസംബന്ധിച്ച് ചേർന്ന യൂണിയൻ നേതൃയോഗത്തിൽ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ എന്നിവർ സംസാരിച്ചു.