മൂവാറ്റുപുഴ: കേരള സഹകരണ വേദിയുടെ മൂവാറ്റുപുഴ മണ്ഡലതല മെമ്പർഷിപ്പ് വിതരണം ജില്ലാ സെക്രട്ടറിയും മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റുമായ കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ. സുരേഷ് അദ്ധ്യക്ഷനായി. മാറാടി സർവീസ് സഹകരണ സംഘം ഡയറക്ടർ പോൾ പൂമറ്റം, പാലക്കുഴ സർവീസ് സഹകരണ സംഘം ഡയറക്ടർ വി.എം. തമ്പി, മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം ബോർഡ് അംഗം സീന ബോസ്, മൂവാറ്റുപുഴ അർബൻ ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. ജോയി, തൃക്കള്ളത്തൂർ സർവീസ് സഹകരണ ബാങ്ക് മെമ്പർ ബേസിൽ എന്നിവർ പങ്കെടുത്തു.