pension

ആലുവ: നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശികയും മറ്റു ആനുകൂല്യങ്ങളും ഓണത്തിനുമുമ്പ് വിതരണം ചെയ്യണമെന്ന് നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

29ന് ഹൈക്കോടതി ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ കൺവെൻഷൻ 11ന് ഉച്ചയ്ക്ക് രണ്ടിന് ആലുവ മഹനാമി ഹാളിൽ നടക്കും. ജില്ലാ കമ്മിറ്റി യോഗത്തിൽ ഐക്യസമിതി ജില്ലാ ചെയർമാൻ ടി.ടി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി. കൃഷ്ണൻകുട്ടി, കെ.കെ. ചന്ദ്രൻ, വിശ്വകല തങ്കപ്പൻ, പി.എം. ദിനേശൻ, ടി.സി. സുബ്രഹ്മണ്യൻ, പി.കെ. രാജമ്മ, മനോഹരൻ, ശിവദാസൻ, മഹേഷ് എന്നിവർ പ്രസംഗിച്ചു.