കൊച്ചി: വയനാട് ദുരന്തത്തിൽ ആഗോള സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അനുശോചിച്ചു. ദുരന്തത്തിനിരയായവർക്ക് സാദ്ധ്യമായ സഹായങ്ങൾ നൽകാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനംചെയ്തു. പുനരധിവാസത്തിന് യാക്കോബായസഭ ഏർപ്പെടുത്തിയ 'കെയർ വയനാട് ' സംരംഭവുമായി സഹകരിക്കാൻ ബാവ നിർദ്ദേശിച്ചു.