കൊച്ചി: പാറഖനനം നടത്തുന്ന കമ്പനികളുടെ പരിസ്ഥിതി നിയമലംഘനത്തിന് ഹരിതട്രൈബ്യൂണൽ ചുമത്തിയ പിഴ ഈടാക്കുന്നതിൽ ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. പാലക്കാട് സ്വദേശി സിബി ജോസഫിന്റെ ഹർജിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്,ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പിഴയടക്കം ഈടാക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം. റിക്കവറി നടപടികൾ തുടങ്ങിയെന്നായിരുന്നു സർക്കാരിന്റെ മറുപടി.