mm-hassan

ആലുവ: ജനശ്രീ ജില്ലാ മിഷൻ ആരംഭിച്ച ഉമ്മൻചാണ്ടി സ്മൃതികേന്ദ്രം ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസൻ ആലുവയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, മേരി കുര്യൻ, വി.എൻ. പുരുഷോത്തമൻ, പോളച്ചൻ മണിയൻകോട്, തോപ്പിൽ അബു, പി.എം. മുജീബ്, ലത്തീഫ് പൂഴിത്തറ, ബാബു കൊല്ലംപറമ്പിൽ, അഡ്വ. പി.എൻ. ഉണ്ണികൃഷ്ണൻ, കെ.കെ. ജമാൽ, പി.വി. എൽദോസ്, പി.എച്ച്. അസ്ലം, മുഹമ്മദ് ഷഫീഖ്, ജി. മാധവൻകുട്ടി, രാജേഷ് പുത്തനങ്ങാടി, എം.എ.കെ. നജീബ്, മുഹമ്മദ് ഹാരിസ്, ജോണി ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു. ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും നടത്തി.