കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ഭവന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിതസമൃദ്ധി വാർഡ് പ്രവർത്തനങ്ങൾക്ക് ഒൻപതാം വാർഡിൽ തുടക്കമായി. പ്രസിഡന്റ് അഡ്വ .സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. ജോർജ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ജിജി. ടി. കെ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിത ബേബി, രമ. എം. കൈമൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.വി. ജോയ്, കെ.കെ. രാജ്‌കുമാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ എ.എ. സുരേഷ്, വർണ രാജേന്ദ്രൻ, കൃഷി അസിസ്റ്റന്റ് ജോസ് മാത്യു എന്നിവർ സംസാരിച്ചു.