post

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന പോസ്റ്റ്‌ മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭ കൗൺസിലർ ആർ.രാകേഷ് ആവശ്യപ്പെട്ടു. വാഹന അപകടത്തെ തുടർന്ന് വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിലെ എൽ.ഇ.ഡി ലൈറ്റ് സ്ഥാപിച്ചിട്ടുള്ള പോസ്റ്റാണ് അപകടകരമായ നിലയിൽ റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്നത്. ശക്തമായ കാറ്റുവന്നാൽ മറിഞ്ഞുവീഴാവുന്ന നിലയിലാണ് പോസ്റ്റിന്റെ നില്പ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് വെള്ളൂർക്കുന്നം സിഗ്നൽ കവല. എ.സി റോഡും കൊച്ചി ധനുഷ്കോടി റോഡും സന്ധിക്കുന്ന കവലയാണിത്. തിരക്കുള്ള സമയത്താണ് പോസ്റ്റ് വീണ് അപകടമുണ്ടാകുന്നതെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവുകൂടിയായ ആർ. രാകേഷ് പറഞ്ഞു. റോഡിലേക്ക് പോസ്റ്റ് ചരിഞ്ഞത് നിൽക്കുന്നതിനാൽ വാഹനങ്ങളുടെ മുകളിലേക്ക് വീഴാനുള്ള സാദ്ധ്യത കൂടുതലായായതിനാൽ അടിയന്തിരമായി ഇത് മാറ്റി സ്ഥാപിക്കാനുള്ള ഇടപെടൽ അധികാരികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകണം. ബന്ധപ്പെട്ടവർ ഇതൊന്നും കണ്ടതായി നടിക്കുന്നില്ലെന്നും രാകേഷ് പറഞ്ഞു.