ayurvedha

കൊച്ചി : ചാവറ കൾച്ചറൽ സെന്റർ, കരിക്കാമുറി റെസിഡന്റ്സ് അസോസിയേഷൻ, ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച ചാവറ കൾച്ചറൽ സെന്ററിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ പരിശോധനയും സംഘടിപ്പിക്കും. കൊച്ചി കോർപ്പറേഷൻ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി. ആർ. റനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡോ. ടി. എ. ആതിര, ഡോ. നവ്യ വിശ്വൻ എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ നാളെ രാവിലെ 9 ന് ചാവറ കൾച്ചറൽ സെന്ററിൽ എത്തണമെന്ന് ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അറിയിച്ചു.