മൂവാറ്റുപുഴ: സി.പി.ഐ മാറാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ പി.വി. എബ്രഹാം, സി.പി.ഐ നേതാവ് പി.വി. പൗലോസ് എന്നിവരുടെ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഇന്ന് വൈകിട്ട് 3.30ന് മണ്ണത്തൂർ കവല സി.പി.ഐ മാറാടി ലോക്കൽ കമ്മിറ്റി ഓഫീസിൽ നടക്കും. സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്യും. മോളി എബ്രഹാം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. സുരേഷ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പോൾ പൂമറ്റം, ലോക്കൽ സെക്രട്ടറി ബെൻസി മണി തോട്ടം എന്നിവർ സംസാരിക്കും.