padam

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത്, ജില്ലാ ആയുർവേദ ആശുപത്രി കച്ചേരിപ്പടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർക്കടക ഔഷധവാരാചരണം ടി.ജെ വിനോദ് ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി സന്നിഹിതനായിരുന്നു. കർക്കടകത്തിലെ ആരോഗ്യസംരക്ഷണം, ആയുർവേദ ചര്യകൾ എന്നിവയെക്കുറിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമ്മദ് ഖാൻ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ഷാരോൺ പനയ്ക്കൽ, സിൽവി സുനിൽ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ശ്രീലേഖ എം.എസ് എന്നിവർ സംസാരിച്ചു.