police

ആലുവ: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്ക് എറണാകുളം റൂറൽ സ്‌പെഷൽ ബ്രാഞ്ചിലെ പി.എസ്. വേണുഗോപാൽ ഒരു ലക്ഷം രൂപ നൽകി മാതൃകയായി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ സാന്നിദ്ധ്യത്തിൽ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.വി. സനിൽ തുക ഏറ്റുവാങ്ങി. ഡിവൈ.എസ്.പി വി.എസ്. നവാസ്, അസോസിയേഷൻ ഭാരവാഹികളായ ഇ.കെ. അബ്ദുൾ ജബ്ബാർ, കെ.ജി. വിനോദ് കുമാർ, കെ.പി.എ ജില്ലാ സെക്രട്ടറി ടി.ടി. ജയകുമാർ, വി.എ. അഭിലാഷ്, പി.എൻ. ജയചന്ദ്രൻ, പ്രസാദ് പാറപ്പുറം തുടങ്ങിയവർ പങ്കെടുത്തു.