rayamangalam

പെരുമ്പാവൂർ: രായമംഗലം ഗ്രാമപഞ്ചായത്തിന്റെയും പെരുമ്പാവൂർ ജയ് ഭാരത് കോളേജിന്റെയും മാജിക്സ് എൻ.ജി.ഒയുടെയും ആഭിമുഖ്യത്തിൽ പെട്രോനെറ്റ് എൽ.എൻ.ജി, മഹാവീർ ഇന്റർനാഷണൽ, ഐ.എം.എ കോതമംഗലം, ദി ഐ ഫൌണ്ടേഷൻ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, സെന്റ് ഗ്രിഗോറിയോസ് ദന്താശുപത്രി എന്നിവരുമായി സഹകരിച്ച് മിലൻ കൺവെൻഷൻ സെന്ററിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മെമ്പർ എൻ. സുബിൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ മിനി ജോയ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്മിത അനിൽകുമാർ, മാജിക്സ് എൻ.ജി.ഒ ചെയർമാൻ ഡോ. പ്രവീൺ ജി. പൈ, എന്നിവർ സംസാരിച്ചു.