ആലുവ: കശുഅണ്ടി സംസ്‌കരണരംഗത്ത് പ്രവർത്തിക്കുന്ന വ്യവസായികൾ കേരള ക്യാഷ്യു പ്രോസസേഴ്‌സ് അസോസിയേഷൻ (കെ.സി.പി.എ) എന്ന പേരിൽ സംഘടന രൂപീകരിച്ചു. ഭാരവാഹികളായി പി.കെ. അബ്ദുൾ അസീസ് (പ്രസിഡന്റ്), കെ.എം. ജബ്ബാർ, എ.കെ. നസീർ (വൈസ് പ്രസിഡന്റുമാർ), പി.എ. മുഹമ്മദ് ഹാഷിം (ജനറൽ സെക്രട്ടറി), സി.ബി. സലിം, പി.എ. ജലാൽ (ജോയിന്റ് സെക്രട്ടറിമാർ), സി.എസ്. നിസൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.