കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്യത്തിൽ പത്തില പ്രദർശനവും ഔഷധ കഞ്ഞി വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ദീപ ശ്രീജിത്ത് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ് എ. പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, റോഷ്നി എൽദോ, അനാമിക ശിവൻ, ഷിജി ബെന്നി, ഉഷ ദാസൻ, സിമി ബേബി, മിനി സുബാഷ്, കെ.ആർ. സേതു എന്നിവർ സംസാരിച്ചു.