y

മുളന്തുരുത്തി; സി.പി.എം തൃപ്പുണിത്തുറ ഏരിയാ കമ്മിറ്റി അംഗവും കണയന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായിരുന്ന സി.കെ റെജിയുടെ വിയോഗത്തിന് ഒരാണ്ട്. അനുസ്മരണത്തോടനുബന്ധിച്ച് സി.പി.ഐ.എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി ഓഫീസിൽ സി.കെ റെജിയുടെ ഫോട്ടോ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.സി ഷിബു അനാച്ഛാദനം ചെയ്തു. ഏരിയാ സെക്രട്ടറി പി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ കമ്മിറ്റി അംഗവും കണയന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായ എം.പി. ഉദയൻ, ലോക്കൽ സെക്രട്ടറി പി.ഡി രമേശൻ, ലോക്കൽ കമ്മിറ്റി അംഗം വി.കെ വേണു, സി.കെ. റെജിയുടെ കുടുംബാംഗങ്ങൾ എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 5ന് മുളന്തുരുത്തി പള്ളിത്താഴത്ത് നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.