പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. പെരുമ്പാവൂർ അഡ്കോ കൺസ്ട്രക്‌ഷൻസ് ആൻഡ് ഡിസൈൻ സെന്റർ ഉടമ കാരാട്ടുപള്ളി പ്ളാപ്പിള്ളിൽ വീട്ടിൽ പി.ബി. അനിൽ കുമാറിന്റെ വീട്ടുവളപ്പിൽ നിന്നിരുന്ന അറുപതോളം ജാതി മരങ്ങൾ മറിഞ്ഞു വീണു. സമീപത്തെ നഗരസഭയുടെ പകൽ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വലിയ മരം വീണ് അനിലിന്റെ വീടിനോട് ചേർന്നുള്ള ഷെഡും പൂർണമായും തകർന്നു. കാരാട്ടുപള്ളിയിൽത്തന്നെ പെരുമ്പാവൂർ ജ്യോതി പ്രസ് ഉsമ മാടപ്പുറം വീട്ടിൽ സുരേഷ് ബാബുവിന്റെ വീട്ടുവളപ്പിൽ നിന്നിരുന്ന ജാതി മരങ്ങളും നിലംപൊത്തി.