ആലുവ: ഹെൽത്ത് കേരളയുടെ ഭാഗമായി പരിശോധനയ്ക്കെത്തിയ കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സ്‌ക്വാഡിന് നേരെ മാരകായുധങ്ങളുമായി വധഭീഷണി മുഴക്കിയ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡോ: ആനന്ദ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഡോ. ജിന്റോ ആന്റണി അദ്ധ്യക്ഷനായി. ഡോ. ദിവ്യരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, എം.എം. സക്കീർ, ലൈലാബീവി, നദീറ വളപ്പിൽ, വി.എസ്. സതീശൻ എന്നിവർ സംസാരിച്ചു.