പെരുമ്പാവൂർ: ഒരു വർഷമായി നടന്നു വരുന്ന കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ 6-ാം തിയതി സമാപിക്കുമെന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ റവ. സൈമൺ കുര്യൻ, ജനറൽ കൺവീനറും സ്‌കൂൾ പ്രിൻസിപ്പലുമായ ജി. ബിജു എന്നിവർ അറിയിച്ചു. സമാപന സമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും സുവനീർ പ്രകാശനവും ഗവർണർ നിർവഹിക്കും. മാർത്തോമ ബിഷപ്പ് റവ. സക്കറിയാസ് മാർ അപ്രേം എപ്പിസ്‌കോപ്പ അദ്ധ്യക്ഷനാകും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, മാർത്തോമ സഭാ സ്‌കൂൾ മാനേജർ കുരുവിള മാത്യു എന്നിവർ സംസാരിക്കും. ഒരു കോടിയോളം രൂപ മുടക്കി രണ്ടു നിലകളിലായി 5400 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച ശതാബ്ദി സ്മാരക മന്ദിരം മോർ തിമോത്തിയോസ് എപ്പിസ്‌കോപ്പയാണ് കൂദാശ നിർവഹിച്ചത്‌.