breastfeeding

കൊച്ചി: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ബോധവത്കരണ പോസ്റ്റർ പ്രകാശനം ചെയ്തു. മേയർ എം. അനിൽകുമാറിന് പോസ്റ്റർ നൽകി കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. എല്ലാ വർഷവും ആഗസ്റ്റ് ഒന്നുമുതൽ ഏഴ് വരെയാണ് ലോക മുലയൂട്ടൽ വാരാചരണം. മാതൃശിശു സംരക്ഷണത്തിന് ഊന്നൽ നൽകി മുലയൂട്ടലിന്റെ പ്രാധാന്യത്തെയും അതു കുട്ടികളിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ വികാസത്തെ പറ്റി അവബോധം വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് മുലയൂട്ടൽ വാരാചരണം പ്രാധാന്യം നൽകുന്നത്.

'വിടവുകൾ നികത്താം മുലയൂട്ടലിന് നൽകാം പൂർണ പിന്തുണ എന്നുള്ളതാണ് സന്ദേശം.