പെരുമ്പാവൂർ: സംസ്ഥാന ചുമട്ട് തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) സംസ്ഥാന സമ്മേളന പതാക ദിനം ആചരിച്ചു. ഓഗസ്റ്റ് 16, 17 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ചുമട്ട് തൊഴിലാളി ഫെഡറേഷൻ സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള പതാക ദിനത്തിന്റെ പെരുമ്പാവൂർ മണ്ഡലംതല ഉദ്ഘാടനം കാരാട്ടുപള്ളിക്കര പൂപ്പാനി സിവിൽ സപ്ലൈസ് യൂണിറ്റിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് രാജേഷ് കാവുങ്കൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി എം.ആർ. സുനീഷ് അദ്ധ്യക്ഷനായി.