പറവൂർ: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, ലയൺസ് ക്ലബ് പറവൂർ റോയൽ മുസിരിസ്, കനിവ് പാലിയേറ്റീവ് കെയർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര - ദന്ത മെഡിക്കൽ ക്യാമ്പ് നാളെ ഒമ്പത് മുതൽ ഒരു മണി വരെ ചേന്ദമംഗലം - പുല്ലംകുളം റോഡിലുള്ള കനിവ് പാലിയേറ്റീവ് കെയർ സെന്ററിൽ നടക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പറവൂർ നഗരസഭ, ഏഴിക്കര, കോട്ടുവള്ളി,ചിറ്റാറ്റുകര, വടക്കേക്കര, പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളിൽ നിന്ന് ആദ്യം രജിസ്റ്റർ ചെയ്ത 200 പേർക്ക് ക്യാമ്പിൽ പങ്കെടുക്കാം.