കൊച്ചി: എസ്.എൻ.ഡി.പി.യോഗം പടമുഗൾ ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഗുരുദേവ ജയന്തിദിനത്തിൽ രാവിലെ 9ന് പടമുഗൾ പെട്രോൾ പമ്പിന് സമീപത്തുനിന്ന് ബൈക്ക് റാലി, ചെണ്ടമേളം എന്നിവയോടെ ഘോഷയാത്ര ആരംഭിക്കും. 11ന് ശാഖാ അങ്കണത്തിൽ സമ്മേളനം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി കെ.സുബ്രഹ്മണ്യൻ ജയന്തി സന്ദേശം നൽകും. വനിതാ സംഘം പ്രസിഡന്റ് ഗിരിജ സത്യനേശൻ ഓണപ്പുടവ വിതരണം ചെയ്യും. വിദ്യാഭ്യാസ അവാർഡുകൾ, കിടപ്പുരോഗികൾക്കുള്ള സാമ്പത്തിക സഹായം എന്നിവ കൈമാറും.