കൊച്ചി: വയനാട് ദുരന്തത്തിൽ ജീവൻപൊലിഞ്ഞവർക്ക് ശ്രീനാരായണ സാംസ്‌കാരിക സമിതി ആദരാഞ്ജലി അർപ്പിച്ചു. ദുരന്തത്തിൽ ഉറ്റവരെയും കിടപ്പാടവും മറ്റും നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥന നടത്തി. ജില്ലാകമ്മിറ്റി ഓൺലൈനായി ചേർന്ന അനുശോചനയോഗത്തിൽ പ്രസിഡന്റ് ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബൈജു. എൻ.കെ, സെക്രട്ടറി സനിൽ എം.വി, മദ്ധ്യമേഖലാ സെക്രട്ടറി എം.എൻ മോഹനൻ, സംസ്ഥാന സമിതിയംഗം കെ.കെ.പീതാംബരൻ, കെ.കെ. നാരായണൻ, ടി.എൻ.സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. വയനാടൻ ജനതക്ക് സമാശ്വാസം പകരുവാൻ എല്ലാ സമിതിയംഗങ്ങളും മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ടു.