മട്ടാഞ്ചേരി: കൊവിഡ് കാലത്ത് പ്രതിദിനം 5000 പേർക്ക് മാസങ്ങളോളം ഭക്ഷണം വിളമ്പിയ കൊച്ചിയിലെ മഹാത്മാ സ്നേഹ അടുക്കള വയനാടിനും കൈത്താങ്ങാകുന്നു. മഹാത്മാ സ്നേഹ അടുക്കളയുടെ 9 അംഗം സന്നദ്ധ പ്രവർത്തകർ ചെയർമാൻ ഷമീർ വളവത്ത്, ജനറൽ കൺവീനർ റഫീക്ക് ഉസ്മാൻ സേഠ് എന്നിവരുടെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ ക്യാമ്പിലെത്തി. മുന്നൂറ് പേരടങ്ങുന്ന ക്യാമ്പിലാണ് ഭക്ഷണം തയ്യാറാക്കന്നത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന ക്യാമ്പിന്റെ ചുമതല ഏറെ സന്തോഷത്തോടെയാണ് മഹാത്മാ ടീം ഏറ്റെടുത്തത്.
150 ഓളമുള്ള അന്യസംസ്ഥാനക്കാർക്ക് ഉത്തരേന്ത്യൻ ഭക്ഷണവും തദ്ദേശീയരായ 150 പേർക്ക് കേരളീയ ഭക്ഷണവുമാണ് ഒരുക്കുന്നത്. സനീറ, മുജിബ് കൊച്ചാങ്ങാടി, ഷീജ സുധീർ, സുനിത ഷമീർ, ജാസ്മിൻ പനയപ്പിള്ളി, സൈനു ലത്തീഫ്, സഫീർ എന്നിവരാണ് മഹാത്മാ സ്നേഹ അടുക്കളയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവർ.