ആലുവ: വധശ്രമക്കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ രണ്ട് പേരെ ആറ് മാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തി. ആലുവ പൈപ്പ് ലൈൻ റോഡിൽ മേക്കാട് വീട്ടിൽ രഞ്ജിത്ത് (36), കടുങ്ങല്ലൂർ ഏലൂക്കര കീരംപിള്ളി കോളനിയിൽ കീരംപിള്ളി വീട്ടിൽ ഷെമീർ (35) എന്നിവരെയാണ് ആറ് മാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയത്.
രഞ്ജിത്ത് ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, അന്യായ തടസം ചെയ്യൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മെയിൽ മാദ്ധ്യമ പ്രവർത്തകയുടെ വീട് ആക്രമിച്ചതിന് ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ബിനാനിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിനദേഹോപദ്രവം, അത്രിക്രമിച്ച് കടക്കൽ, തെളിവ് നശിപ്പിക്കൽ, അന്യായതടസം ചെയ്യൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷെമീർ.