thathapilli-palli-

പറവൂർ: തത്തപ്പിള്ളി കാട്ടുനല്ലൂർ ശൈഖ് മുനവ്വർഷാ തങ്ങളുടെ 230 -ാമത് ആണ്ട് നേർച്ചക്ക് കൊടിയേറി. തത്തപ്പിള്ളി ജുമാ മസ്ജിദ് അങ്കണത്തിൽ മഹല്ല് പ്രസിഡന്റ് മെഹബൂബ് കൊടിയേറ്റി. ടി.എച്ച്. അബ്ദുൽ കരിം, നൗഷാദ്, ബഷീർ, സിറാജ്, സംജാദ് തുടങ്ങിയവർ നേതൃത്വം നൽകി. മഹാത്മാക്കളുടെ ജീവിതം എന്ന വിഷയത്തിൽ ആലങ്ങാട് ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ജുനൈദ് ജൗഹരി അൽ അസ്ഹരി പ്രഭാഷണം നടത്തി. ഇന്ന് ഉച്ചക്ക് നേർച്ചയും വൈകിട്ട് മൂന്നിന് മൗലിദ് പാരായണവും നാലിന് ദുആ സമ്മേളനവും നടക്കും. സയ്യിദ് ശറഫുദീൻ സഅദി അൽ മുഖൈബിലി മുളവൂർ തങ്ങൾ നേതൃത്വം നൽകും. വൈകിട്ട് ഏഴ് മുതൽ അന്നദാനം.