പറവൂർ: വയനാട് ദുരന്തബാധിതർക്കായി ചേന്ദമംഗലം പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകും. പ്രസിഡന്റ് ലീന വിശ്വത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തിര പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം.