പറവൂർ: മൂത്തകുന്നം ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജ്, അമൃത ആശുപത്രി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. പി. ആത്മറാം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് എ. അരുൺ അദ്ധ്യക്ഷനായി. എം.ആർ. വേണുഗോപാൽ, പോൾ വാഴപ്പിള്ളി, ഗ്രീനിയ, ഷജിത് മനോഹർ എന്നിവർ സംസാരിച്ചു. ഡോ. അഗ്രിമ ബോധവത്കരണ ക്ലാസെടുത്തു. നിരവധി വിദ്യാർത്ഥികൾ രക്തദാനം നടത്തി.