photo

വൈപ്പിൻ: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മോഡൽ ജെൻഡർ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ ആരോഗ്യ കർക്കടകം സംഘടിപ്പിച്ചു. പത്തിലകളുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന പ്രദർശനം, ഭക്ഷണം, പോഷണം, ആരോഗ്യം, ശുചിത്വം എന്നിവയിൽ ബോധവത്കരണവും കർക്കട കഞ്ഞി വിതരണവും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ ഷെബി അദ്ധ്യക്ഷയായി. ഡോ. നിരജ്ഞന ബോധവത്കരണ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ, എം.എം. പ്രമുഖൻ, എം.പി. രാധാകൃഷ്ണൻ, രാഹുൽ, വിപിന, ആർ.പിമാരായ വിദ്യ, അശ്വതി, ഷൈന എന്നിവർ പ്രസംഗിച്ചു.